തിരുവനന്തപുരം: തിങ്കളാഴ്ച കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് മാധ്യമവിമര്‍ശകനായ അഡ്വ.ജയശങ്കര്‍. ശമ്പളമോ കിമ്പളമോ കൂട്ടിക്കിട്ടാന്‍ വേണ്ടിയല്ല ഐ.എ.എസ് ഏമാന്‍മാര്‍ സമരം ചെയ്യുന്നതെന്നു വ്യക്തമാക്കുന്ന ജയശങ്കര്‍ അഴിമതി നടത്താനുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്നും പരിഹസിക്കുന്നു. വിജിലന്‍സ് വകുപ്പ് അടച്ചുപൂട്ടണം, ജേക്കബ് തോമസിനെ കരിമ്പുള്ളി കുത്തി കഴുതപ്പുറത്ത് കയറ്റി നടത്തണം എന്നിങ്ങനെ വളരെ മിതമായ ആവശ്യങ്ങളേ അവര്‍ ഉന്നയിക്കുന്നുള്ളൂ. ഐ.എ.എസിന്റെ പൂര്‍ണ രൂപം ഇന്ത്യന്‍ അടുക്കള സര്‍വീസ് എന്നല്ല, ഇന്ത്യന്‍ അഴിമതി സര്‍വീസ് എന്നാണെന്നു ചൂണ്ടിക്കാട്ടുന്ന അഡ്വ.ജയശങ്കര്‍ ടോം ജോസിനെയും സൂരജിനെയും പോലുള്ള കാട്ടുകള്ളന്‍മാരാണ് വിജിലന്‍സ് ഡയറക്ടറെ വെല്ലുവിളിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപ വായിക്കാം…
Post Your Comments