Latest NewsIndiaNews

ജി20 ഉച്ചകോടി, ചൈനയും റഷ്യയും വിട്ടുനില്‍ക്കുന്നതില്‍ പ്രതികരിച്ച് ജയശങ്കര്‍

ന്യൂഡല്‍ഹി: റഷ്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ജി 20 ഉച്ചകോടി ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ഈ വിഷയത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രംഗത്ത് എത്തി. കോണ്‍ക്ലേവിലെ പ്രാതിനിധ്യത്തിന്റെ നിലവാരത്തേക്കാള്‍ പ്രധാന വിഷയങ്ങളില്‍ ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജയശങ്കര്‍ പറഞ്ഞു.

Read Also; മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം: രണ്ട് സ്ത്രീകള്‍ പിടിയില്‍

‘രാജ്യങ്ങളെ പ്രതിനിധീകരിക്കാന്‍ അവര്‍ തിരഞ്ഞെടുത്തവര്‍ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. പ്രാതിനിധ്യത്തിന്റെ തലങ്ങള്‍ ഒരു രാജ്യത്തിന്റെ സ്ഥാനത്തിന്റെ അന്തിമ നിര്‍ണ്ണയമാകില്ല’ ജയശങ്കര്‍ പറഞ്ഞു.

ഈയാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുക്കില്ലെന്നും ചൈനീസ് പ്രതിനിധി സംഘത്തെ ലി ക്വിയാങ്ങ് നയിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യുക്രൈനിലെ പ്രത്യേക സൈനിക നടപടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കേണ്ടതില്ലെന്ന തന്റെ തീരുമാനം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലും പുടിന്‍ പങ്കെടുത്തിരുന്നില്ല.

ഈ വര്‍ഷത്തെ ജി20 ഉച്ചകോടി അത് ഉണ്ടാക്കിയെടുത്ത ഫലങ്ങളുടെ പേരില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് ജയശങ്കര്‍ പറഞ്ഞു. ജി20യുടെ നിലവിലെ അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്ത്യ, സെപ്റ്റംബര്‍ 9, 10 തിയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയാണ്.

അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കൂട്ടായ്മ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button