കൊച്ചി: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെ ഒരു ചെറിയ കുട്ടി വർഗീയ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക നായകന്മാർക്കെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ ആസാദി മുദ്രാവാക്യമുയർത്തിയ ബാലപ്രതിഭയെ ആദരിക്കാൻ സാംസ്കാരിക കേരളം എന്തുകൊണ്ട് മടിക്കുന്നുവെന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു.
‘എവിടെ സക്കറിയ? എവിടെ സച്ചിദാനന്ദൻ? എവിടെ ഡോ ദേവിക?? കെ.ഇ.എൻ പോലും എന്തേ മൗനം? പുകസ എന്തുകൊണ്ട് അനുമോദിക്കുന്നില്ല? സാഹിത്യ അക്കാദമി എന്തുകൊണ്ട് ആദരിക്കുന്നില്ല?’, അഡ്വ.ജയശങ്കര്‍ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ റാലിക്കായി പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയും അദ്ദേഹം ശബ്ദമുയർത്തി. പച്ചച്ചോരയുടെ മണം മാറുന്നതിന് മുന്‍പാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഇവരുടെ പരിപാടികള്‍ക്ക് അനുമതി നല്‍കാത്തതായിരുന്നുവെന്നും, കേരളം ഭരിക്കുന്നത് ഇടത് സര്‍ക്കാരാണെങ്കിലും പുതിയ തീരുമാനം തൃക്കാക്കര കൂടി കണക്കിലെടുത്തുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.
‘ആളുകളെ സ്വാധീനിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സാധിക്കും. അവര്‍ തിരിച്ച് വോട്ട് ചെയ്താല്‍ നൂറ് തികയില്ലെന്ന ആശങ്കയാണ് ഇടതുപക്ഷത്തിന്. അതുകൊണ്ടാണ് റാലിക്ക് അനുമതി കൊടുത്തത്. സജി ചെറിയാനും ആലപ്പുഴയിലെ ചിത്തരഞ്ജനുമൊക്കെ പോപ്പുലര്‍ ഫ്രണ്ടിന് കപ്പം കൊടുത്ത് ജീവിക്കുന്നവരാണ്. അമ്പലപ്പുഴ എം.എല്‍.എ അറിയപ്പെടുന്നത് തന്നെ സുഡാപ്പി സലാം എന്ന പേരിലാണ്’, ജയശങ്കര്‍ പറഞ്ഞു.
Post Your Comments