Latest NewsNewsIndia

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമായിരുന്നില്ല: എസ് ജയശങ്കര്‍

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകള്‍ക്ക് ശത്രുരാജ്യത്തിന്റെ പോലും കയ്യടി ലഭിക്കുന്നത് എസ് ജയശങ്കറിനും, അദ്ദേഹത്തെ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്

മുംബൈ: നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമായിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മറ്റൊരു പ്രധാനമന്ത്രിയും തന്നെ മന്ത്രിയാക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി, നിർമ്മാതാവിനൊപ്പം രാഹുൽ ഗാന്ധി? Fact Check

കഴിഞ്ഞ ദിവസം പുനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം മനസ് തുറന്നത്. ജയശങ്കര്‍ രചിച്ച ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ എ അണ്‍സെര്‍ട്ടെയ്ന്‍ വേള്‍ഡ്’ എന്ന പുസ്തകത്തിന്റെ മറാത്തി പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിദേശകാര്യ മന്ത്രി വാചാലനായത്. മന്ത്രിയാകുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു ജയശങ്കര്‍.

‘വിദേശകാര്യ സെക്രട്ടറിയാകുക എന്നത് തന്നെ എന്റെ ആഗ്രഹത്തിന്റെ പരിധിയായിരുന്നു, മന്ത്രിയാകുമെന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല,’ ജയശങ്കര്‍ പറഞ്ഞു. മോദി പ്രധാനമന്ത്രി ആയില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തനിക്ക് ധൈര്യം ഉണ്ടാകുമായിരുന്നോ എന്ന് ഞാന്‍ ചിലപ്പോള്‍ സ്വയം ചോദിക്കാറുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. എന്നാല്‍ ഈ ചോദ്യത്തിന്റെ ഉത്തരം തനിക്ക് അറിയില്ല.

രണ്ടാം മോദി സര്‍ക്കാരില്‍ അപ്രതീക്ഷിതമായിട്ടാണ് എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി കടന്നു വന്നത്. എന്നാല്‍ ലോകം കടുത്ത പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകള്‍ക്ക് ശത്രുരാജ്യത്തിന്റെ പോലും കയ്യടി ലഭിക്കുന്നുണ്ടെന്നത് തന്നെ എസ് ജയശങ്കറിനും, അദ്ദേഹത്തെ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button