കൊച്ചി: നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കനയ്യ ലാൽ എന്ന തയ്യൽക്കാരനെ കടയിൽ കയറി ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിചിത്ര വാദവുമായി മുൻമന്ത്രി കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന മത സൗഹാർദ്ദം തകർക്കാൻ ബോധപൂർവ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന വിചിത്ര സംശയമാണ് ജലീൽ ഉയർത്തിയത്. പൈശാചികമായ ഈ സംഭവത്തിൽ ജലീൽ നടത്തിയ പരാമർശത്തെ പരിഹസിച്ച് അഡ്വ. ജയശങ്കർ.
‘സിറിയയിൽ ഒക്കെ നടക്കുന്നത് പോലെ പൈശാചികമായ കൊലപാതകമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതിനൊക്കെ വില കൊടുക്കേണ്ടി വരിക തീവ്രവാദികൾ അല്ല, വെറും സാധാരണക്കാരായ ആളുകളാണ്. അന്വേഷണം എൻ.ഐ.എയെ ഏല്പിച്ചിരിക്കുകയാണ്. ഇതുപോലെ രണ്ട് തീവ്രവാദികൾ വിചാരിച്ചാൽ ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടും. പ്രതികരണ തൊഴിലാളികൾ ക്യാപ്‌സൂളുമായി ഇതിനെ അപലപിക്കാൻ തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധി അപലപിച്ചു, കെ.ടി ജലീൽ വരെ അപലപിച്ചു.
കെ.ടി ജലീലിന്റെ പോസ്റ്റ് വായിച്ചപ്പോൾ ആണ്, ഇദ്ദേഹം നാല് തവണ സി.പി.എം സ്വാതന്ത്ര്യനായി ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ സിമിക്കാരൻ ഇപ്പോഴും സിമിക്കാരൻ ആയി തുടരുന്നുണ്ട്. പ്രതികരണ പോസ്റ്റിന്റെ ആദ്യഭാഗത്ത് ജലീൽ ഈ കൊലപാതകത്തെ, ഹീനമായ കൊലപാതകമെന്ന് പറഞ്ഞ് അപലപിക്കുന്നുണ്ട്. ഇവർക്ക് തൂക്കുകയർ തന്നെ നൽകണമെന്ന് പറയുന്നുമുണ്ട്. അടുത്ത പാരഗ്രാഫ് എത്തിയപ്പോൾ പ്രതികൾ അപമാനിച്ചത് ഇസ്‌ലാം മതത്തെയാണ് എന്നാക്കി. ഈ രണ്ട് പേരെ ആരെങ്കിലും വിലയ്‌ക്കെടുത്ത് ചെയ്യിച്ചതാണോ എന്നും അന്വേഷിക്കണമെന്ന് ജലീൽ പറഞ്ഞു. ചുരുക്കി പറഞ്ഞാൽ, ഇസ്‌ലാം മതത്തെ അപമാനിക്കാൻ ആരോ ചിലർ താടിയും തലപ്പാവും വെച്ച് ജിഹാദികൾ ആയി അഭിനയിച്ച് നടത്തിയ കൊലപാതകമായിരിക്കും എന്നാണ് ജലീൽ പറയുന്നത്.
Also Read:ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയും
യഥാർത്ഥ ജിഹാദികൾക്കോ, ജലീലിന്റെ സിമിക്കാർക്കോ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പാർട്ടിക്കാർക്കോ ഇതിൽ ഒരു പങ്കുമില്ലെന്നാണ് ജലീൽ സാഹിബ് നമ്മളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഹിന്ദു തീവ്രവാദികൾ, ഇസ്‌ലാം മതത്തെ അവഹേളിക്കാൻ താല്പര്യമുള്ള ചിലർ ചെയ്തതാണ് എന്നാണ് ജലീലിന്റെ വാദം. സാഹിബിന്റെ ബുദ്ധി എങ്ങനെയുണ്ട്? ഇതുപോലെയുള്ള വ്യാജന്മാർ സി.പി.എമ്മിൽ നുഴഞ്ഞുകയറി വിപ്ലവത്തിന്റെ പേരിൽ വഴിതെറ്റിക്കുന്നു. സി.പി.എമ്മിൽ ഉള്ള അത്രയും പോപ്പുലർ ഫ്രണ്ടുകാർ എസ്.ഡി.പി.ഐയിൽ പോലും ഇല്ല. അതാണ് സത്യം. ജലീൽ സാഹിബിന് ഭാവിയുണ്ട്. ഭാവനാ സമ്പന്നനായ വ്യക്തിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. സാഹിബിന്റെ സ്വഭാവത്തിൽ മാത്രം മാറ്റം വന്നിട്ടില്ല. സാഹിബ് പറഞ്ഞത് പോലെ, പട്ടിയുടെ വാല് എത്ര കൊല്ലം കുഴൽ ഇട്ടാലും വളഞ്ഞ് തന്നെ ഇരിക്കും. ഒരിക്കലും നിവരാൻ പോകുന്നില്ല. ഇതുപോലെയുള്ള നിരീക്ഷണങ്ങളും വെളിപ്പെടുത്തലുകളും ഇനിയും വരട്ടെ’, ജയശങ്കർ പറഞ്ഞു.
Post Your Comments