കൊച്ചി: ഇന്ന് സംസ്ഥാനത്തുടനീളം എൻഐഎ നടത്തിയ യ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ (പിഎഫ്ഐ) രണ്ടാംനിര നേതാക്കളുടെ വീടുകളിലാണു സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തിയത്. നിരോധനശേഷവും പിഎഫ്ഐ പ്രവര്‍ത്തനം തുടരുന്നുവെന്ന നിഗമനത്തില്‍ സാമ്പത്തിക സ്രോതസ്സുകള്‍ കൂടി പരിശോധിക്കുകയാണ് എന്‍ഐഎ ലക്ഷ്യം.
ഇപ്പോഴിതാ, ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് അഭിഭാഷകൻ ജയശങ്കർ. കഴിഞ്ഞ മേയ് 21ന് ആലപ്പുഴയിൽ ഈ കുട്ടി വിളിച്ചു കൊടുത്ത മുദ്രാവാക്യം അറം പറ്റിയതാവാനേ തരമുള്ളൂവെന്നാണ് ഈ റെയ്ഡിനെ ജയശങ്കർ പറയുന്നത്.
read also: ഗുരുവായൂരപ്പന് സ്വന്തമായി 1737 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271 ഏക്കറും: സ്വത്തുവിവരം പുറത്ത്
കുറിപ്പ് പൂർണ്ണ രൂപം
വീണ്ടും റെയ്ഡ്! പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടും നേതാക്കളെ അറസ്റ്റ് ചെയ്ത് ഊപ്പ ചുമത്തി ജയിലിലടച്ചിട്ടും കേന്ദ്ര സർക്കാരിന്റെ കലിയടങ്ങുന്നില്ല- സംസ്ഥാനത്തെ 56 രണ്ടാം നിര നേതാക്കളുടെ വീടുകളിൽ പരിശോധന നടക്കുന്നു. പോപ്പുലർ ഫ്രണ്ടിനു ധനസഹായം ചെയ്ത വ്യവസായികളെയും പൂട്ടും എന്നാണ് സൂചന.
കഴിഞ്ഞ മേയ് 21ന് ആലപ്പുഴയിൽ ഈ കുട്ടി വിളിച്ചു കൊടുത്ത മുദ്രാവാക്യം അറം പറ്റിയതാവാനേ തരമുള്ളൂ: അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിൻ്റെയൊക്കെ കാലന്മാർ!
Post Your Comments