ന്യൂഡൽഹി: യെമനിൽ പോകരുതെന്ന് ഫാ. ടോം ഉഴുന്നാലിലിനെ വിലക്കിയിരുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ. അദ്ദേഹം എവിടെയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഫാദറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപ്പെടാത്തതു കൊണ്ടാകും വീഡിയോയിലൂടെ സർക്കാരിനെ വിമർശിച്ചതെന്നും മന്ത്രി പറഞ്ഞു.
യെമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫാ. ടോം എന്നറിയപ്പെടുന്ന ടോമി ജോർജ് ആണ് താനെന്നും മാർപാപ്പയും ഇന്ത്യയിലെ എല്ലാ വിശ്വാസികളും ബിഷപ്പുമാരും തന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് തെക്കൻ യെമനിൽ വൃദ്ധസദനം ആക്രമിച്ചു മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടിക്കൊണ്ട് പോയത്.
Post Your Comments