ന്യൂഡല്‍ഹി: അസാധു നോട്ട് മാറ്റി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആർ ബി ഐ ഓഫീസിനു മുന്നിൽ യുവതി തുണി അഴിച്ചു പ്രതിഷേധിച്ചു. കാവല്‍ക്കാര്‍ തടഞ്ഞുവെച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.സെക്യൂരിറ്റി അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. നിരവധിപേരുടെ മുന്നില്‍വച്ചായിരുന്നു യുവതിയുടെ പ്രതിഷേധം.
കൈക്കുഞ്ഞുമായെത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. ആര്‍.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട റീജണല്‍ ഓഫീസുകള്‍ വഴി മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുമതി നൽകിയിരുന്നു. ഡിസംബർ 31 വരെയായിരുന്നു നോട്ടുകൾ ബാങ്ക് വഴി മാറി വാങ്ങാനുള്ള അവസാന തീയതി.
Post Your Comments