NewsInternational

എെ.എസിനെ തകർക്കാൻ മറ്റൊരു ഭീകരസംഘടനയെ ഉപയോഗിക്കാൻ നീക്കം

മോസ്കോ: എെ.എസിനെ തകർക്കാൻ മറ്റൊരു ഭീകരസംഘടനയായ താലിബാനെ ഉപയോഗിക്കാൻ നീക്കം. റഷ്യ, ചെെന, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അഫ്ഗാനിസ്ഥാന്റെ ഈ നീക്കത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി മോശമായതിനെ തുടർന്നാണ് ഈ തീരുമാനം. മോസ്കോയിൽ ചേർന്ന ചർച്ചയിലാണ് തീരുമാനം കൈകൊണ്ടത്.

അഫ്ഗാനിസ്ഥാനിൽ താലിബാനെ വളർത്തിക്കൊണ്ടുവന്ന് ഐ.എസിനെ എതിരിടാനാണ് ഇവർ ലക്ഷ്യമിടുന്നത്. താലിബാൻ വളരുന്നതോടെ ഐഎസിന് ഇവിടേക്കുള്ള പ്രവേശനം ബുദ്ധിമുട്ടാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. താലിബാൻ രാജ്യത്തിന് ഭീഷണിയുണ്ടെന്ന നിലപാടുള്ളതിനാൽ ഇന്ത്യ കൂട്ടായ്മയിൽ പങ്കെടുത്തില്ല. അഫ്ഗാൻ സർക്കാരുമായി താലിബാൻ സഹകരിക്കുമ്പോൾ ആ രാജ്യത്തിന്റെ നിയന്ത്രണം പൂർണമായും പാകിസ്ഥാന്റെ കൈകളിലെത്തുമെന്നും ഇന്ത്യയ്ക്ക് പേടിയുണ്ട്. കൂടാതെ ഈ നീക്കം റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ വിപരീതമായി ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.

താലിബാനെ കൂട്ടുപിടിക്കാതെ തന്നെ ഐ.എസിനെതിരായ പ്രവർത്തനങ്ങൾ തുടരാനും അഫ്ഗാനിലെ പ്രശ്ന പരിഹാര ശ്രമങ്ങൾ തുടരാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചൈന, പാകിസ്ഥാൻ എന്നിവരുമായി ബന്ധം വഷളായ സാഹചര്യത്തിൽ റഷ്യയുമായുള്ള ഈ രാജ്യങ്ങളുടെ അടുപ്പം ഇന്ത്യയ്ക്ക് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button