Kerala

കുഴല്‍പ്പണ വേട്ട: രണ്ടുപേര്‍ പിടിയില്‍

കൂത്തുപറമ്പ്: കുഴല്‍പ്പണ വേട്ടയില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മതിയായ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന അരക്കോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്.

മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ഗോട്ടിയിലെ ഗനപൂരില്‍ രഞ്ജിത്ത് സാലംഗി (24), സാംഗ്‌ളി ജില്ലയിലെ രാഹുല്‍ അധിക് രാച്ച ഗാട്ടുഗി (22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയത്. ശരീരത്തിന്റെ അരഭാഗത്ത് പ്രത്യേക അറയോടു കൂടിയ ജാക്കറ്റില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു പണം.

നൂറിന്റേയും പുതിയ രണ്ടായിരത്തിന്റേയും നോട്ടുകള്‍ ഉള്‍പ്പെടെ 51,86,300 രൂപയാണ് കണ്ടെടുത്തത്. ഇരിട്ടി പഴയ ബസ്്സ്റ്റാന്‍ഡിനു സമീപം കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button