മോസ്‌കോ: കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ സൈനിക വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലേക്കുള്ള യാത്രയ്ക്കിടെ തകര്‍ന്നടിഞ്ഞ റഷ്യയുടെ ടിയു154 വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്. മരിച്ച 11 പേരുടെ മൃതദേഹം കണ്ടെത്തി. 94 ഓളം പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി വിവരമില്ല. സോചിയില്‍ നിന്ന് പറന്നുയര്‍ന്ന് 20 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനത്തിനു റെഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ ഒദ്യോഗിക സംഗീത സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.
83 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സിറിയയിലെ ലറ്റാക്കിയയില്‍ സൈനികത്താവളത്തിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു സംഗീതസംഘം. ഇതിനിടെയിലാണ് അപകടം നടക്കുന്നത്.
Post Your Comments