തിരുവല്ല: തിരുവല്ല നഗരത്തിലെ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 27 ലക്ഷം രൂപ കവര്‍ന്നു. മോഷ്ടിച്ചത് 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടുകളുമാണ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് വിതരണത്തിനായി വച്ച പണവും കവര്‍ച്ച ചെയ്യപ്പെട്ടതായാണ് പ്രാഥമിക വിവരം.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച പണമാണ് മോഷണം പോയത്. ലോക്കര്‍ കുത്തി തുറന്നാണ് മോഷണം. ബാങ്കില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിവരികയാണ്. പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments