KeralaNews

പൊലീസിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോടിയേരി: വിമർശനലേഖനം പാർട്ടി മുഖപത്രത്തിൽ

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പൊലീസിനെതിരെ ആഞ്ഞടിച്ചത്. എൽഡിഎഫ് സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നാണ് കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചത്. ഭീകരപ്രവർത്തനം തടയാൻ മാത്രമേ യുഎപിഎ ഉപയോഗിക്കാവൂ എന്നതാണ് ഇടതു സർക്കാരിന്റെ നയം.

എൽഡിഎഫ് സർക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും അത് മോദി സര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ലെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. അതേസമയം, ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണമെന്നോ ഏറ്റുചൊല്ലണമെന്നോ നിയമം അനുശാസിക്കുന്നില്ലെന്നും ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവം തടസപ്പെടുത്തുന്നതോ സഭയിൽ ചൊല്ലുന്നതിനെ തടസപ്പെടുത്തുന്നതോ ആണ് കുറ്റകരമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button