International

ക്രിസ്തുമസ് പാര്‍ട്ടിയില്‍ മേയര്‍ ഒരുക്കിയത് നഗ്നനൃത്തം; അതിഥികള്‍ ഞെട്ടി

മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡില്‍ മേയര്‍ ഒരുക്കിയ ക്രിസ്തുമസ് പാര്‍ട്ടി എവരെയും ഞെട്ടിച്ചു. നര്‍ത്തകിമാരുടെ നഗ്നനൃത്തമാണ് മേയര്‍ ജോസ് മാനുവല്‍ ജിമെനസ് അതിഥികള്‍ക്കായി ഒരുക്കിയത്. എ്ന്നാല്‍, ആഘോഷം അതിരുവിട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിഐപികള്‍ ഇറങ്ങി പോകുന്ന അവസ്ഥയാണുണ്ടായത്.

പെന്‍ഷന്‍കാര്‍ക്കായി ഏര്‍പ്പെടുത്തിയ പാര്‍ട്ടിയിലാണ് സംഭവം. നൃത്തം തുടങ്ങിയതോടെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ ഞെട്ടി. നര്‍ത്തകിമാര്‍ ഏവരേയും ആനന്ദിപ്പിക്കാന്‍ വിരുന്ന് മേശകള്‍ക്കിടയിലൂടെ നൃത്തം ചെയ്തു. ഇത് പലരേയും അലോസരപ്പെടുത്തി. പലരും ഉടന്‍ തന്നെ സ്ഥലം വിട്ടു. എന്നാല്‍ ചിലര്‍ ഇത് ആസ്വദിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍ തെറ്റായൊന്നും സംഭവിച്ചില്ലെന്നും എല്ലാവര്‍ഷവും ഇത്തരം നര്‍ത്തകിമാരെ അവതരിപ്പിക്കാറുണ്ടെന്നും മേയര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button