ഹൈദരാബാദ്: സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് മൃതദേഹവുമായി കാര്‍ സഞ്ചരിച്ചു, രണ്ടു കിലോമീറ്ററോളം. തെലങ്കാനയില്‍ മഹബൂബ് നഗറില്‍ വെച്ചാണ് അപകടം നടക്കുന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാര്‍ ഇടിക്കുകയായിരുന്നു.
സ്ത്രീയുടെ മൃതദേഹവുമായിട്ടാണ് കാര്‍ രണ്ട് കിലോമീറ്റര്‍ ദൂരം പോയത്. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന സ്ത്രീ ഇടിയുടെ ശക്തിയില്‍ കാറിന്റെ വിന്‍ഡ്‌സ്‌ക്രീനിലാണ് വന്നുവീണത്. കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.
മൃതദേഹവുമായി ഓടിയ കാര്‍ നാട്ടുകാരാണ് തടഞ്ഞുനിര്‍ത്തിയത്. വാഹനം നിര്‍ത്തിയ ഉടന്‍ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലാണ്.
Post Your Comments