Kerala

റാഗിങില്‍ വൃക്ക തകര്‍ന്നു; അഞ്ച് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങി

കോട്ടയം: കഴിഞ്ഞ ദിവസം നടന്ന നാട്ടകം സര്‍ക്കാര്‍ കോളേജ് റാഗിങ് കേസില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങി. ഒളിവില്‍ പോയ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പോലീസില്‍ കീഴടങ്ങിയത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവര്‍ ചങ്ങനാശേരി ഡി.വൈ.എസ്.പി ഓഫീസിലെത്തുകയായിരുന്നു.

ഡിസംബര്‍ രണ്ടാം തീയതിയാണ് ക്രൂര റാഗിങ് നടന്നത്. കോളേജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടാനെന്ന പേരില്‍ മുറിയിലേക്ക് വിളിക്കുകയായിരുന്നു. നഗ്നരാക്കുകയും മണിക്കൂറുകളോളം വ്യായാമങ്ങള്‍ ചെയ്യിപ്പിക്കുകയും വിഷമദ്യം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

റാഗിങിനിരയായ അവിനാഷിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനകള്‍ക്കുശേഷമാണ് വൃക്കകള്‍ തകരാറിലായ വിവരം അറിയുന്നത്. മറ്റൊരു വിദ്യാര്‍ത്ഥിയായ ഷൈജു ഡി. ഗോപി ചേരാനെല്ലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button