FootballNews

ഐ.എസ് .എൽ ഫൈനല്‍ :ഐ.എം.വിജയനെ തഴഞ്ഞ് സംഘാടകർ; ഈ കളി കൊല്‍ക്കത്തയില്‍ ആയിരുന്നുവെങ്കിൽ ഞങ്ങളുടെ വില അറിയാമായിരുന്നുവെന്ന് ഐ.എം.വിജയൻ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന് മുന്‍ ഇന്ത്യന്‍ ഫുട്‍ബോള്‍ ക്യാപ്റ്റന്‍ ഐ.എം .വിജയന് സംഘാടകര്‍ ജനറല്‍ ടിക്കറ്റ് നൽകി അപമാനിച്ചു.ഈ പ്രവർത്തിയിലൂടെ കേരള ഫുട്‍ബോള്‍ അസോസിയേഷന്‍ തന്നെ അപമാനിച്ചെന്ന് ഐ.എം. വിജയന്‍ പറഞ്ഞു.ഇന്നലെയാണ് വിജയൻ ടിക്കറ്റ് എടുത്തത്.എന്നാൽ പിന്നീടാണ് ജനറൽ ടിക്കറ്റാണെന്ന് മനസിലായത്.എന്നാൽ ആ നിമിഷം തന്നെ ഫുട്‍ബോള്‍ അസോസിയേഷനില്‍ വിളിച്ചെങ്കിലും ഇതേ നല്‍കാന്‍ നിര്‍വാഹമുള്ളു എന്നാണ് അവര്‍ പറഞ്ഞതെന്ന് അദ്ദേഹം പറയുകയുണ്ടായി.മറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കും ടിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

ടിക്കറ്റ് ഇവന്‍റ് മാനേജ്‍മെന്‍റിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. 300 രൂപയുടെ ടിക്കറ്റ് അവര്‍ 3000 രൂപയ്ക്ക് മറിച്ചു വില്‍ക്കുന്നു. അവര്‍ക്കിത് വെറും ബിസിനസ്സാണ്. ക്യൂ നില്‍ക്കാന്‍ ആളുകളുണ്ട്. കൗണ്ടറിലൂടെ ടിക്കറ്റ് വില്‍ക്കണം. വേള്‍ഡ് കപ്പിന് നമ്മള്‍ വിറ്റിട്ടുണ്ട്. ലോകകപ്പിനോളം വലിയ ടൂര്‍ണമെന്‍റല്ല ഇതെന്നും വിജയൻ പ്രതികരിക്കുകയുണ്ടായി.വിഐപിയില്‍ ഇരുന്ന് കളികണ്ടിട്ടുണ്ട്. ഗാംഗുലിയും സച്ചിനും ഒപ്പം ഇരിക്കാനാകില്ലെന്നാണ് പറയുന്നത്. ഈ കളി കൊല്‍ക്കത്തയില്‍ ആയിരുന്നെങ്കില്‍ ഞങ്ങളുടെ വില അറിയാമായിരുന്നു. ഗാംഗുലിക്ക് ഒപ്പം ഇരുന്ന് എനിക്ക് കളി കാണാനും പറ്റുമായിരുന്നു’കേരളത്തിലായതുകൊണ്ട് തന്നെ പുച്ഛിക്കുകയാണെന്നും ഐ .എം. വിജയന്‍ അഭിപ്രായപ്പെടുകയുണ്ടായി. അതേസമയം ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കപ്പുയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button