Latest NewsKerala

തോറ്റ സീറ്റുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം: ആദ്യ പട്ടിക പുറത്ത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയം ലക്ഷ്യമാക്കി കരുനീക്കുകയാണ് കോണ്‍ഗ്രസ്. 2014 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് എട്ടു മണ്ഡലങ്ങളിലും വിജയം നേടുക എന്നതാണ് ഇക്കുറി പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായി തോല്‍വി നേരിടുന്ന ആലത്തൂരില്‍ ഫുട്‌ബോള്‍ താരം െഎ.എം വിജയനേയും പാലക്കാട്ടും ആറ്റിങ്ങലിലും സിറ്റിങ് എം.എല്‍.എമാരേയും കളത്തിലിറക്കാനാണ് പാര്‍ട്ടി നേതൃത്വം നീക്കം നടത്തുന്നത്.

സിപിഎമ്മിന്റെ കോട്ടതകര്‍ത്ത് ആലത്തൂരില്‍ വിജയം ഉറപ്പാക്കുന്ന എന്ന വലിയ കടമ്പ കടക്കാനാണ് ജനപ്രീതി അധികമുള്ള ഫുട്‌ബോള്‍ താരം ഐ.എം വിജയനെ പരീക്ഷിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ തവണ 37,312 വോട്ടിനാണ് കോണ്‍ഗ്രസ് ഇവിടെ പരാജയപ്പെട്ടത്. വിജയനുമായി ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഈഴവ സമുദായ സ്വാധീനവും ശബരിമല വിഷയത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യവും അനുകൂലമാകുമെന്ന പ്രതീക്ഷയില്‍വ ആറ്റിങ്ങലില്‍ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശിനെ മല്‍സരിപ്പിക്കാനും ശ്രമം തുടരുന്നുണ്ട്. ത്തെ തന്നെ ശ്രമം തുടങ്ങിയതാണ്. ഈഴവ സമുദായ സ്വാധീനവും ശബരിമല വിഷയത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യവും അനുകൂലമാകുമെന്ന് കണക്ക് കൂട്ടല്‍.

അതേസമയം കഴിഞ്ഞ തവണ തോറ്റ എട്ടുസീറ്റുകളില്‍ തൃശൂര്‍,ചാലക്കുടി, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വലിയ വിജയ സാധ്യതയാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. അതുകൊണ്ടുതന്നെ അതീവ കരുതലോടെയായ്ിരിക്കും ഇവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം.

തൃശൂരില്‍ ടി.എന്‍ പ്രതാപന്‍, വി.എം സുധീരന്‍, പി.സി ചാക്കോ എന്നിവര്‍ക്കാണ് സാധ്യത. പുതുമുഖങ്ങളെ പരിഗണിക്കാനുള്ള സാധ്യയും കാണുന്നുണ്ട്. ചാലക്കുടിയില്‍ വി.എം സുധീരന്‍, കെ.ബാബു എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ കഴിഞ്ഞതവണ മല്‍സരിച്ച ഡീന്‍ കുര്യാക്കോസ് തന്നെ മത്സരിച്ചേക്കും.

കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ വീണ്ടും മല്‍സരിക്കും. വര്‍ഷങ്ങളായി എല്‍.ഡി.എഫിന്റ കൈവശമുള്ള സീറ്റാണ് കാസര്‍േഗാട്. 6921 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ ഇവിടുത്തെ പരാജയം. എന്നാല്‍ ഇവിടെ മത്സരിക്കാന്‍ പി.കരുണാകരന്‍ വിസമ്മതം അറിയിച്ചതോടെ സര്‍വസമ്മതരെ തിരയുകയാണ് കോണ്‍ഗ്രസ്. പാലക്കാട് ഷാഫി പറമ്പില്‍ എം.എല്‍എയെ രംഗത്തിറക്കാനാണ് ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button