തൃശൂര്‍: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പ്രശസ്ത ഫുടേബോള്‍ താരം ഐ.എം വിജയന്. ആലത്തൂര്‍ മണ്ഡലത്തില്‍ വിജയന് മത്സരിക്കും എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആലത്തൂരില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് താരം തന്നെ വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിയാവാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചയ്ക്കു ശ്രമിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളായി അറിയപ്പെടാനും രാഷ്ട്രീയക്കാരനാകാനും താല്പര്യമില്ലെന്നും ഐ.എം വിജയന് അറിയിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണെന്നും വിജയൻ പറഞ്ഞു.
തന്നെ രാഷ് ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല. ജോലിയും ഫുട്ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments