KeralaLatest NewsSports

അഞ്ചായാലും അമ്പതായാലും ഹരം ഫുട്‌ബോള്‍ തന്നെ; പിറന്നാള്‍ നിറവില്‍ ഐ.എം വിജയന്‍

ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍. 66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. കേരളം കണ്ട ഏറ്റവും ജനകീയനായ കായിക താരമാണ് ഐ.എം വിജയന്‍. പെലെയ്ക്കും മറഡോണയ്ക്കുമൊക്കെ സിംഹാസനം തീര്‍ത്ത മലയാളി മനസുകളിലേക്ക് പന്തടിച്ച് കയറിയവന്‍, ഒറ്റയ്ക്ക് ജയിച്ചാണ് വിജയന്‍ മുന്നേറിയത്.

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡാ വിറ്റ് നടന്നിരുന്ന ഐനിവളപ്പില്‍ മണിവിജയന്‍ വളര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിനോളം വലുതായി, ദേശീയ ടീമിനെ നയിച്ചു. സാഫ് കപ്പില്‍ 12ാം സെക്കന്റില്‍ ഗോളടിച്ച് വിസ്മയം തീര്‍ത്തു. പെലെ ലോക ഫുട്‌ബോളിന്റെ കറുത്ത മുത്തായിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ക്കത് വിജയനായിരുന്നു. ബഗാനും ജെ.സി.ടി.യും ഈസ്റ്റ്ബംഗാളുമടക്കം ഇന്ത്യയിലെ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടിയെല്ലാം വിജയന്‍ പന്ത് തട്ടി.
ആ ആവേശം ഇന്നും തീര്‍ന്നിട്ടില്ല, ഇന്നും പന്തുരുളുന്നിടത്തെല്ലാം വിജയനുണ്ട്. കേരള പോലീസിന് വേണ്ടി ഇപ്പോഴും കളിക്കുന്നുണ്ട് ഈ കറുത്ത മുത്ത്.

ജീവിതത്തിന്റെ അര സെഞ്ച്വറി തികയ്ക്കുന്ന ഐ.എം വിജയന് ജീവിതത്തിന് ഹരം പകരുന്ന ഒരുകാര്യമേ ഉള്ളൂ അത് ഫുട്‌ബോള്‍ തന്നെ. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണമുണ്ടായിരുന്നു എങ്കിലും അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ പിന്നെ പ്രിയം സിനിമയാണ്.

മലയാളത്തിലും അന്യഭാഷകളിലുമായ് ഒരുഡസനിലധികം സിനിമകളഭിനയിച്ച വിജയന്‍ ചെറുപ്പകാലം തൊട്ട് മറഡോണയ്‌ക്കൊപ്പം ആരാധിച്ചിരുന്ന രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമയില്‍ എത്തി തന്റെ ആരാധനാപ്ത്രങ്ങള്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ ആഗ്രഹ സഫലീകരണത്തിന്റഎ ആത്മനിര്‍വൃതി ഒന്ന് വേറെതന്നെയെന്ന് താരം ഓര്‍ക്കുന്നു.

1982ല്‍ തൃശ്ശൂരില്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തു പൈസ കമ്മീഷനില്‍ സോഡ വിറ്റു നടന്ന ആ കുഞ്ഞ് പയ്യന്‍ ഇന്ന് നേട്ടങ്ങലുടെ പലകയറ്റങ്ങളും കയറി മലയാളികള്‍ക്ക് ആകമാനം അഭിമാനമായ് മറിയ തങ്ങളുടെ പ്രിയ താരത്തിന് ആരാധകരുടെ ഹൃദയം നിറഞ്ഞ ആശംസകാണ് സമൂഹമാധ്യമങ്ങളിലും മറ്റും നേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button