ബെര്‍ലിന്‍ : ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരനെ പോലീസ് പിടികൂടി.ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരനെയാണ് പിടികൂടിയത്. എന്നാൽ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയ്ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
നവംബര്‍ 26ന് ലുഡ്വിഗ്ഷഫെന്‍ നഗരത്തിലെ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ സ്‌ഫോടനം നടത്താനായിരുന്നു ആദ്യ പദ്ധതി. ഈ ശ്രമം പാളിയതോടെ ഡിസംബര്‍ അഞ്ചിന് നഗരത്തിലെ ടൗണ്‍ ഹാളില്‍ സ്‌ഫോടനം നടത്താന്‍ അടുത്ത പദ്ധതി തയ്യാറാക്കി.ടൗണ്‍ഹാളിന് സമീപം സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് വെയ്ക്കുന്നത് കണ്ട ഒരാള്‍ വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് കുട്ടിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ജര്‍മ്മന്‍ നിയമപ്രകാരം 14 വയസ്സിന് താഴെയുള്ളവരെ വിചാരണ ചെയ്യാനാകില്ല. അതിനാല്‍ കുട്ടിയെ ജുവനൈല്‍ ഹോമില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Post Your Comments