മനില: ബൈക്കില്‍ കറങ്ങി കുറ്റവാളികളെ വെടിവെച്ചു കൊന്നിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട്. ദവായോയില്‍ മേയറായിരിക്കെയാണ് താനിത് ചെയ്തത്. കുറ്റവാളികളെ നേരിടേണ്ടത് എങ്ങനെയാണെന്ന് പോലീസിന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. ബൈക്കില്‍ നഗരം ചുറ്റിയാണ് ഇത്തരത്തില്‍ കുറ്റവാളികളെ കണ്ടെത്തിയിരുന്നത്. അവരെ വെടിവച്ച് കൊല്ലുകയായിരുന്നു പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫിലിപ്പീന്‍സിലെ കുപ്രസിദ്ധമായ മയക്കുമരുന്നു മാഫിയയെ ഉന്‍മൂലനം ചെയ്യുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച മേയറായിരുന്നു റോഡീഗ്രോ ഡ്യൂടേര്‍ട്. 2015ല്‍ റോഡീഗ്രോ ഡ്യൂടേര്‍ട് ഫിലിപ്പീന്‍സ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം മയക്കുമരുന്നു മാഫിയയ്‌ക്കെതിരായ പൊലീസ് നടപടികള്‍ക്കിടെ 4,927 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഇത്തരം പൊലീസ് നടപടികളെ ന്യായീകരിക്കുമ്പോഴാണ് താനും നേരിട്ട് ചില കുറ്റവാളികളെ കൊലപ്പെടുത്തിയതായി അദ്ദേഹം വെളിപ്പെടുത്തിയത്. ലഹരിവേട്ടയുടെ പേരിലുള്ള കൂട്ടക്കൊല ന്യായീകരിച്ച് ഡ്യൂടേര്‍ട് മുന്‍പും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
Post Your Comments