ന്യൂഡൽഹി: സംസ്ഥാന സർക്കാർ അയച്ച ക്ഷീര സംഘം സഹകരണ ബിൽ രാഷ്ട്രപതി തള്ളി. ഗവർണർ ഒപ്പിടാത്ത 7 ബില്ലുകളാണ് രാഷ്ട്രപതിക്ക് അയച്ചത്. ഇതോടെ, രാഷ്ട്രപതി തള്ളിയ ബില്ലുകളുടെ എണ്ണം നാലായി. ക്ഷീരസംഘം സഹകരണ രാഷ്ട്രപതി അനുമതി നൽകാത്തത് സർക്കാറിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റർക്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരം നൽകുന്നതാണ് ബിൽ. ഇതുവഴി മിൽമയുടെ ഭരണം പിടിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.
സംസ്ഥാന നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിക്ക് അയച്ച 7 ബില്ലുകളിൽ ഇതുവരെ ഒന്നിന് മാത്രേ രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുള്ളൂ. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ഇനിയും രണ്ട് ബില്ലുകളാണ് രാഷ്ട്രപതിയുടെ മുമ്പാകെ ഉള്ളത്. ഇവയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി നേരത്തെ അനുമതി നൽകിയിരുന്നില്ല.
Also Read: ക്ഷേത്രത്തില്‍ നിന്ന് 12 പവന്റെ തിരുവാഭരണം കാണാതായി, മേല്‍ശാന്തി തൂങ്ങിമരിച്ചു
ലോകായുക്താ ബില്ലിനൊപ്പം സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചത്. നിയമസഭാ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഏറെ നാൾ ഒപ്പിടാതെ വെച്ച ശേഷം ഒപ്പിട്ട ശേഷമായിരുന്നു മറ്റ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്.
Post Your Comments