മുടി മുറിച്ച് സ്വന്തമാക്കിയത് ഗിന്നസ് റെക്കോഡ്. ഗുജറാത്ത് സ്വദേശിനിയായ ശീതള്‍ കല്‍പേഷ് ഷായാണ് മുടിവെട്ടി വേള്‍ഡ് ഗിന്നസ് റെക്കോഡില്‍ കയറിപ്പറ്റിയത്. 24 മണിക്കൂറിനുള്ളില്‍ ഇടവേളയില്ലാതെ 571 പേരുടെ മുടിയാണ് ശീതള്‍ മുറിച്ചത്. ഭര്‍ത്താവുമായുള്ള സംഭാഷണത്തിനിടെയാണ് മുടി മുറിച്ച് ഗിന്നസ് റെക്കോഡില്‍ ഇടം നേടുക എന്ന ആശയം മനസില്‍ തോന്നിയതെന്ന് ശീതള്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ 512 പേരുടെ മുടി മുറിച്ച, യു കെ സ്വദേശികളായ ദമ്പതികളുടെ പേരിലുള്ള റെക്കോഡാണ് ശീതള്‍ തിരുത്തിയത്.
ഡിസംബര്‍ പത്തിന് രാവിലെ 9.15 നു തുടങ്ങിയ മുടി മുറിക്കല്‍ പിറ്റേന്ന് രാവിലെ 9.15 ന് അവസാനിപ്പിച്ചു. സൂറത്തില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് ഇവര്‍. ശീതള്‍ മുടി മുറിച്ചവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നുണ്ട്. ജീവിതത്തില്‍ എന്തെങ്കിലും പുതുതായി ചെയ്യണമെന്നുള്ളത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നുവെന്നും ശീതള്‍ പറഞ്ഞു.
Post Your Comments