തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ റിക്കാര്‍ഡ് മദ്യവില്‍പ്പന. ഈസ്റ്റര്‍ ദിനത്തില്‍മാത്രം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 87 കോടി രൂപയുടെ വിദേശ മദ്യം വിറ്റുഴിഞ്ഞതായി സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ വര്‍ഷം ഈസ്റ്റർ ദിവസം വിറ്റത് 73.72 കോടിരൂപയുടെ മദ്യമായിരുന്നു
. മുന്‍ വര്‍ഷത്തെ അപകേഷിച്ച് ഇത്തവണ 13.28 കോടിയുടെ അധികം വില്‍പ്പനയാണ് ഉണ്ടായത്. സാധാരണ ദിവസങ്ങളില്‍ സംസ്ഥാനത്ത് 50-55 കോടിയുടെ മദ്യവില്‍പ്പനയാണ് ഉണ്ടാകാറുള്ളത്.
ഇത്തവണയും വില്‍പ്പനയില്‍ ചാലക്കുടിയാണ് ഒന്നാമത്. 65.95 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്ന് വിറ്റുപോയത്. നെടുമ്പാശേരിയില്‍ 59.12 ലക്ഷത്തിന്റെ വില്‍പ്പനയും ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷത്തിന്റെ വില്‍പ്പനയും നടന്നു. തിരുവമ്പാടിയില്‍ 57.30 ലക്ഷത്തിന്റെയും കോതമംഗലത്ത് 56.68 ലക്ഷത്തിന്റെയും മദ്യമാണ് വിറ്റു പോയത്.
Post Your Comments