ശബരിമല: ശബരിമലയിലും പമ്പയിലും ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളിൽ ഇളവ്. ഡിസംബര്‍ 5, 6, 7 തീയതികളിൽ കനത്ത നിയന്ത്രണമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏഴാംതീയതിയോടെ ഇളവുവരുത്തി. പോലീസും കേന്ദ്രസേനയും രണ്ടുദിവസമായി പരിശോധനയേര്പ്പെടുത്തിയിരുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായി വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ശബരിമല ക്ഷേത്രത്തിനു മുകളിലും വനപ്രദേശങ്ങളിലും നിരീക്ഷണം നടത്തിയിരുന്നു.
കൂടാതെ തീർത്ഥാടകരെ വലിയ നടപ്പന്തലിലെ മെറ്റൽ ഡിറ്റക്റ്റർ വഴിയാണ് കടത്തിവിട്ടിരുന്നത്. ഫോൺ അകത്തേക്ക് കൊണ്ടുപോകാനും അനുവദിച്ചിരുന്നില്ല. ഇരുമുടികെട്ടില്ലാതെ വന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷമാണ് ദര്‍ശനത്തിന് അനുവാദം നല്‍കിയത്.
Post Your Comments