NewsInternational

ഐ.എസ് ഭീകരര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെച്ചത് സൗദിയെ : സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ആരെയും നടുക്കുന്നത്

ജിദ്ദ: ഭീകരര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെച്ചത് സൗദിയെ. സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ 128 ഭീകരാക്രമണങ്ങള്‍ നടന്നതായി മന്ത്രാലയം വെളിപ്പെടുത്തി. ആയിരക്കണക്കിന് പേര്‍ ഭീകരാക്രമണങ്ങളുടെ ഇരകളായി. ഭീകരര്‍ മയക്ക് മരുന്ന് വ്യാപാരവും നടത്തുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 2001 ന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 128 ഭീകരാക്രമണങ്ങള്‍ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മന്‌സൂര്‍ അല്‍തുര്‍ക്കി വെളിപ്പെടുത്തി. താമസ കേന്ദ്രങ്ങളും സുരക്ഷാ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങളില്‍ കൂടുതലും.

പള്ളികളും വിദേശ രാജ്യങ്ങളുടെ എംബസികളും ലക്ഷ്യമാക്കിയും ആക്രമണങ്ങളുണ്ടായി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 1,147പേര്‍ക്ക് ഈ ആക്രമണങ്ങളില്‍ ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.

109 തവണ സുരക്ഷാ സൈനികരും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി സുരക്ഷാ ഭടന്മാരും സാധാരണക്കാരും കൊല്ലപ്പെട്ടു. മക്കയിലും മദീനയിലുമുള്ള വിശുദ്ധ ഹറം പള്ളികള്‍ക്ക് നേരെ വരെ ആക്രമണമുണ്ടായി. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കു എന്നതാണ് ഭീരകവാദികളുടെ ലക്ഷ്യമെന്നു മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button