NewsLife Style

ഓരോ രാശിക്കാരും ചെയ്യേണ്ട വഴിപാടുകൾ

ഹൈന്ദവ വിശ്വാസം പ്രകാരം ഒട്ടനവധി വഴിപാടുകൾ നടത്താറുണ്ട്. വഴിപാടും ആരാധനയും പ്രാര്‍ത്ഥനയുമാണ് പലപ്പോഴും പലരേയും ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തെങ്കിലും വഴിപാട് കഴിച്ചിട്ട് കാര്യമില്ല. ഓരോ രാശിക്കാരും നടത്തേണ്ട വഴിപാടുകള്‍ ഉണ്ട്. അതിലുപരി അവര്‍ നിവേദിയ്‌ക്കേണ്ട ചില പ്രസാദങ്ങളും ഉണ്ട്. കാലദോഷവും മറ്റെല്ലാ വിധത്തിലുള്ള ദോഷവും മാറാന്‍ ഓരോരുത്തരുടേയും രാശിയും ജന്മമാസവും സഹായിക്കുന്നു.

ചിങ്ങമാസത്തിലാണ് നിങ്ങളുടെ ജനനമെങ്കില്‍ ശര്‍ക്കരയാണ് വഴിപാടായി നല്‍കേണ്ടത്. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നല്‍കുന്നു. കന്നിമാസത്തില്‍ ജനിച്ചവർ തുളസിയിലയാണ് വഴിപാട് കഴിയ്‌ക്കേണ്ടത്. പച്ച നിറത്തിലുള്ള പഴങ്ങളും നല്‍കാം. ഇത് നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുന്നു. ആപ്പിള്‍ നിവേദിയ്ക്കാവുന്നതാണ് തുലാംമാസത്തില്‍ ജനിച്ചവര്‍ക്ക്. ഇത് എല്ലാ തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നു.

വൃശ്ചികത്തിൽ ജനിച്ചവർക്ക് ശര്‍ക്കര തന്നെയാണ് ഇവര്‍ക്ക് നിവേദിയ്ക്കാന്‍ കഴിയുന്നത്. ഭാഗ്യം കൊണ്ടുവരാന്‍ ഇത് സഹായകമാകുന്നു. ധനുമാസത്തില്‍ ജനിച്ചവര്‍ മധുരം ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ലഡ്ഡു നേദിക്കുന്നത് നല്ലതാണ്. കറുത്ത മുന്തിരിയാണ് മകരമാസത്തില്‍ ജനിച്ചവര്‍ക്ക് നേദിയ്ക്കാന്‍ കഴിയുന്നത്. ഇത് ആരോഗ്യപരമായ എല്ലാ വിഷമങ്ങളേയും ഇല്ലാതാക്കുന്നു.

ഐശ്വര്യവും സമൃദ്ധിയും ലക്ഷ്യമെങ്കില്‍ കുംഭമാസത്തില്‍ ജനിച്ചവര്‍ സപ്പോട്ട നേദിയ്ക്കാം. മീനമാസത്തില്‍ ജനിച്ചവര്‍ ജിലേബിയും പഴവും ഈശ്വരന് നിവേദിയ്ക്കാം. ഇത് അപകടങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും നമ്മെ കാത്തു രക്ഷിക്കുന്നു. മേടമാസത്തില്‍ ജനിച്ചവര്‍ക്ക് മാതളനാരങ്ങയും ലഡുവും ഈശ്വരന് നിവേദിയ്ക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിയ്ക്കും എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇടവ മാസത്തില്‍ ജനിച്ചവര്‍ക്ക് ആഗ്രഹപൂര്‍ത്തീകരണത്തിനായി രസഗുള നിവേദിക്കുന്നത് നല്ലതാണ്. മിഥുനമാസത്തില്‍ ജനിച്ചവര്‍ക്ക് എപ്പോഴും സന്തോഷത്തോടെ ഇരിയ്ക്കാന്‍ മധുരപലഹാരങ്ങള്‍ വഴിപാട് നടത്താം. കര്‍ക്കിടകമാസത്തില്‍ ജനിച്ചവരും ആഗ്രഹപൂര്‍ത്തീകരണത്തിനായി തേങ്ങ ദേവന് നിവേദിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button