ചെന്നൈ: ഒട്ടേറെ ആഗ്രങ്ങള്‍ ബാക്കിവെച്ചാണ് ജയലളിത ഈ ലോകത്തോട് വിടപറയുന്നത്. ഒട്ടേറെ അന്ത്യാഭിലാഷങ്ങള്‍ ജയയ്ക്കുണ്ടായിരുന്നു. തന്റെ പാര്‍ട്ടിയിലെ ചില നേതാക്കളോട് ജയ തന്റെ ആഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തന്റെ കാലശേഷം അതൊക്കെ നടപ്പിലാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. വെറുതെയൊരു ആഗ്രഹം മാത്രമല്ല ജയലളിതയ്ക്കുണ്ടായിരുന്നത്.
അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പാര്‍ട്ടി നേതാക്കളുമായി നടത്തിയിരുന്നു. തമിഴകം തന്നെ എന്നും വാഴ്ത്തപ്പെടണം എന്നും ജയലളിത ആഗ്രഹിച്ചിരുന്നത്രേ. അമ്മയുടെ അന്ത്യാഭിലാഷങ്ങള്‍ അടങ്ങിയ വില്‍ പത്രത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ഇപ്പോള്‍ പനീര്‍ശെല്‍വത്തിന്റെ കൈകളിലാണ്. പനീര്‍ശെല്‍വത്തെ അതുകൊണ്ടാവാം മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതും. അമ്മയ്ക്ക് വിശ്വാസവും പനീര്‍ശെല്‍വത്തോടായിരുന്നു.
ആശുപത്രിയില്‍ കൂടിയ എംഎല്‍എമാരുടെ യോഗത്തില്‍ അമ്മയുടെ വില്‍പ്പത്രം പനീര്‍ശേല്‍വം വായിച്ചതായി നേതാക്കള്‍ വ്യക്തമാക്കി. അടുത്ത മുഖ്യമന്ത്രിയാര്, സ്വത്തുക്കളുടെ വിവരം, പാര്‍ട്ടിയുടെ ഭാവി, പാര്‍ട്ടി ഇനി എന്തു ചെയ്യണം എന്നൊക്കെ ജയലളിത തീരുമാനിച്ച് അറിയിച്ചശേഷമാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
തന്റെ ആഗ്രഹങ്ങളില്‍നിന്നും പാര്‍ട്ടി എന്ന് മാറുന്നുവോ അന്ന് തമിഴ് നാടിന്റെയും പാര്‍ട്ടിയുടെയും തകര്‍ച്ച തുടങ്ങുമെന്നും അതൊരിക്കലും സംഭവിക്കരുതെന്നും ജയലളിത നിര്‍ദ്ദേശിച്ചിരുന്നു.
അമ്മ ആഗ്രഹിച്ചത് എന്തൊക്കെയായിരുന്നു…
1. മരണശേഷം തമിഴ്കത്ത് തന്റെ പേര് അമ്മ എന്ന സ്ഥാനത്ത് നിലനിര്‍ത്തണം. അതിനായി തന്റെ ഭൂമിയും, സ്വത്തും ഉപയോഗപ്പെടുത്തണം.
2.എഐഎഡിഎംകെ എന്ന പാര്‍ട്ടിക്ക് താനില്ലാതെ അധികദൂരം തനിച്ച് പോകാന്‍ കഴിയില്ല. അതിശക്തമായ ദേശീയ രാഷ്ട്രീയ കുത്തൊഴുക്കില്‍ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യമാണ്. വ്യക്തി പ്രഭാവമുള്ള നേതാക്കള്‍ കുറവായതിനാല്‍ ബിജെപി സര്‍ക്കാരിന്റെ ഘടക കക്ഷിയാവുക. പര്‍ട്ടിയെ ശത്രുക്കളില്‍നിന്നും രക്ഷിക്കാന്‍ മോദിക്ക് മാത്രമേ കഴിയൂ.
3.തന്റെ പേരില്‍ വിവാദങ്ങള്‍ മരണശേഷം ഉണ്ടാകുന്നത് ഒഴിവാക്കുക. സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കം വരുമ്പോഴും പ്രധാനമന്ത്രിയെ കണ്ട് ഉപദേശം തേടുക.
4.രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിക്കണം
5. ഡോ.ജയലളിത ഹോം ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്റ് ഹിയറിം ഇംപയേര്‍ഡ് എന്ന അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനം ഉണ്ടാക്കുക.
6. രാഷ്ട്രീയത്തിലും സിനിമയിലും മറ്റുമുള്ള സംഭാവനകളുടെ ഓര്‍മ്മപുസ്തകം ഒരുക്കി ചെന്നൈ പയസ് ഗാര്‍ഡനിലെ 81/36 വേദനിലയത്തെ സ്മാരകമാക്കണം.
Post Your Comments