ന്യൂഡൽഹി: പശ്ചിമബംഗാളിൽ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ നിയമനടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. എന്നാൽ ബംഗാളിൽ ഇപ്പോൾ നടക്കുന്നത് പതിവ് പരിശോധനകൾ മാത്രമാണെന്നും അതിൽ നിന്നു പിന്നോട്ടു പോവില്ലെന്ന് ഇന്ത്യൻ കരസേനയും വ്യക്തമാക്കി.
ദേശീയപാത രണ്ടിൽ രണ്ടു ടോൾ പ്ലാസകളിൽ കേന്ദ്രസർക്കാർ സൈന്യത്തെ വിന്യസിച്ചത് താൻ അറിയാതെയാണെന്നായിരുന്നു മമത ബാനർജിയുടെ വാദം. എന്നാൽ ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നുവെന്നും അതിന്റെ രേഖകളും സൈന്യം പുറത്തു വിട്ടിരുന്നു.
Post Your Comments