ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി ചരിത്രം കുറിച്ചു. ചരിത്ര നേട്ടം രാജ്യത്തെ ജനത ഒറ്റക്കെട്ടായി ആഘോഷിച്ചു. രാജ്യത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒയെ അഭിനന്ദിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഐ.എസ്.ആർ.ഒയ്ക്ക് അഭിനന്ദനം അറിയിച്ചു. എന്നാൽ, കൂട്ടത്തിൽ ഒരു ഡയലോഗ് മാത്രം മമതയ്ക്ക് മാറിപ്പോയി. ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയ്ക്ക് പകരം, ബോളിവുഡ് നടൻ രാകേഷ് റോഷന്റെ പേര് പരാമർശിച്ചത് ട്രോളുകൾക്ക് കാരണമായി.
ഐഎസ്ആർഒയെ അഭിനന്ദിക്കുകയും ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ രാകേഷ് ശർമ്മയെ പരാമർശിക്കുകയും ചെയ്യുന്നതിനിടയിൽ ആയിരുന്നു മമതയുടെ ‘തമാശ’. മമതയ്ക്ക് പറ്റിയ അമളി സോഷ്യൽ മീഡിയ ആഘോഷമാക്കി. മമതയുടെ പ്രസംഗം ട്വിറ്ററിൽ വൈറലായി. രാകേഷ് റോഷന്റെ ചിത്രമായ ‘കോയി മിൽ ഗയ’യെയും ചിത്രത്തിലെ അന്യഗ്രഹ കഥാപാത്രമായ ജാദുവിനെയും കുറിച്ചുള്ള പ്രത്യേക പരാമർശത്തോടെ ആളുകൾ രസകരമായ മീമുകളും കമന്റുകളും പങ്കിട്ടു.
‘ഭാഗ്യം രാകേഷ് റോഷൻ ഇന്ദിരയോട് ‘ഓം ഓം ഓം’ എന്ന് പറഞ്ഞില്ലല്ലോ’, അന്യഗ്രഹജീവികളെ വിളിക്കാൻ ഉപയോഗിച്ച കോയി മിൽ ഗയയുടെ പശ്ചാത്തല സംഗീതത്തെ പരാമർശിച്ച് കൊണ്ട് ഒരു ട്വിറ്റർ യൂസർ ഇങ്ങനെ കുറിച്ചു. ‘രാകേഷ് റോഷൻ ചന്ദ്രനിൽ ജാദുവിനെ കണ്ടെത്തിയെന്നും കോയി മിൽ ഗയയിലെ ജാദു വേഷത്തിന് പിന്നിൽ ദീദി ഉണ്ടായിരുന്നുവെന്നും മറ്റൊരാൾ കമന്റ് ചെയ്തു. രാകേഷ് റോഷനെ രാകേഷ് ശർമ്മയായി ചിലർ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും ചിരി ഉണർത്തി.
Had no clue Indira ji had this conversation with Rakesh Roshan!
Thank you Didi ?
((Sometimes this hatred for our current achievements & attempt to glorify one family can have funny repercussions)) pic.twitter.com/QZoYWrq3Dm
— Shehzad Jai Hind (@Shehzad_Ind) August 24, 2023
— Esha Srivastav??? (@EshaSanju15) August 24, 2023
Rakesh Roshan found jaddu on moon pic.twitter.com/9KTzosw4A6
— Aman Chauhan BJYM (@imamanchauhan) August 24, 2023
Rakesh Sharma is like pic.twitter.com/Hcz41B576g
— Hunटरर ♂ (@nickhunterr) August 23, 2023
Post Your Comments