Gulf

യാത്ര മുടങ്ങി പ്രവാസി മലയാളി യുവാവ് സ്വന്തം വിവാഹം കണ്ടത് ഓണ്‍ലൈനില്‍

സൗദിയിലെ നിതാഖാത് കാരണം സ്വന്തം വിവാഹം സൗദിയിലിരുന്ന് തല്‍സമയം കണ്ട് മലയാളി യുവാവ്. കൊല്ലം വെളിയം സ്വദേശിയായ ഹാരിസ് ഖാന് ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് വെച്ചുള്ള വിവാഹത്തില്‍ പങ്കെടുക്കാനാകാതെ തന്റെ പ്രിയതമക്ക് സഹോദരി മിന്നുകെട്ടുന്നത് ഓണ്‍ലൈൻ വഴി കാണാൻ മാത്രമേ സാധിച്ചുള്ളൂ.

മക്ക കിങ് ഫഹദ് ആശുപത്രിയിലെ നഴ്‌സായ ഷംലയുമായുള്ള വിവാഹം ഡിസംബര്‍ ഒന്നിനാണ്  നിശ്ചയിച്ചത്. നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്താൻ സൗദിയിലെ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായിരുന്ന ഹാരിസ് തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഒടുവിൽ യാത്ര മുടങ്ങിയതോടെ സഹോദരി, നജിത ഷംലയ്ക്ക് മിന്നുകെട്ടുകയായിരുന്നു. സുഹൃത്തുക്കള്‍ ഒരുക്കിയ ഓണ്‍ലൈന്‍ ലൈവിലൂടെയാണ് ഹാരിസ് റിയാദില്‍ സ്വന്തം വിവാഹത്തിന് സാക്ഷിയായത്.

ബുധനാഴ്‌ച രാത്രിവരെ, നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഹാരിസ്. കമ്പനി അധികൃതർ അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ കമ്പനിയിലെ മൂന്നു സൗദി സ്വദേശികള്‍ പെട്ടെന്ന് ജോലി വിട്ടുപോയതോടെയാണ്  പ്രതിസന്ധിയിലായത്. നവംബര്‍ 15ന് നാട്ടില്‍ വരാന്‍ വേണ്ടിയായിരുന്നു ഹാരിസ് ആദ്യം ലീവെടുത്തിരുന്നത്. റി എന്‍ട്രിക്കായി റിയാദില്‍ എത്തിയപ്പോഴാണ് നിതാഖാത്ത് പ്രശ്‌നം കമ്പനിയെ ബാധിച്ചതായി അറിയുന്നത്. തുടര്‍ന്ന് നാട്ടിലെത്താന്‍ എല്ലാ സാധ്യതയും കമ്പനി അധികൃതര്‍ തേടി. എക്‌സിറ്റില്‍ നാട്ടിലേക്ക് പോകാനും ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല.

ഹാരിസിന് എത്താനാകില്ലെന്ന് അറിഞ്ഞതോടെയാണ് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ കൂടിയാലോചിച്ച് വിവാഹം മുന്‍നിശ്ചയപ്രകാരം നടത്താന്‍ തീരുമാനിച്ചത്. നിക്കാഹ് മാറ്റിവെച്ചു ആഘോഷത്തോടെയും സദ്യവട്ടങ്ങളോടെയും വിവാഹം കെങ്കേമമായി നടത്തി. ഇനി എത്രയുംപെട്ടെന്ന് നാട്ടിലെത്തി, നിക്കാഹും വിവാഹസല്‍ക്കാരവും നടത്താമെന്ന പ്രതീക്ഷയിലാണ് ഹാരിസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button