Latest NewsNewsGulf

പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി സൗദി

രാജ്യത്ത് നടപ്പാക്കി വരുന്ന സ്വദേശിവത്കരണം ആരോഗ്യമേഖലയിലേക്കും വ്യാപിക്കാൻ തീരുമാനിച്ച് സൗദി. ഇതിനു വേണ്ടിയുള്ള പഠനം തുടങ്ങിയതായി സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. അയ്മന്‍ അബ്ദു ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫാര്‍മസി, നഴ്സിങ് തുടങ്ങിയ മേഖലകളില്‍ സ്വദേശികള്‍ക്ക് ഒരുപാട് തൊഴിലവസരമുണ്ട്. അവര്‍ക്ക് ജോലി ലഭിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നിന്നും നിരവധി ആളുകളാണ് നഴ്‌സുമാരായും മറ്റും സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കൊക്കെ ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button