Saudi ArabiaNewsGulf

സൗദി നിതാഖാത്; 6 സ്ഥാപനങ്ങള്‍ അടപ്പിച്ചു

റിയാദ്: സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ച ആറു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. അല്‍കോബാറില്‍ ലേബര്‍ ഓഫിസ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 34 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 14 സ്ഥാപനങ്ങള്‍ക്ക് മൊത്തം 2,85,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തു.

മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, പരവതാനി ഷോപ്പുകള്‍, ചോക്ലേറ്റ്പലഹാര കടകള്‍ എന്നിവയിലാണ് ഈ മാസം 7 മുതല്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്. നിയമം ലംഘിച്ചും വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ ആളൊന്നിന് 20,000 ദിര്‍ഹമാണ് പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button