എട്ട് മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി സൗദി. ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. ജൂണ്‍ 15 നാണ് ഈ മേഖലകളിലെ സ്വദേശിവത്കരണം നടപ്പില്‍ വരുന്നത്. ഓഗ്‌സറ്റ് 29 മുതല്‍ സ്വകാര്യ ഗേള്‍സ് സ്‌കൂളുകളിലും സെപ്റ്റംബര്‍ 11 ഷോപ്പിങ് മാളുകളിലും സ്വദേശിവത്ക്കരണം ആരംഭിക്കും.
Read Also: ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും നിയന്ത്രണം വരുന്നു
മുൻപ് വാടക കാര്‍ മേഖലയിലും ജ്വല്ലറികളിലും മൊബൈല്‍ ഷോപ്പുകളിലും സൗദി സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയിരുന്നു. പുതിയ തീരുമാനം വരുന്നതോടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും. അതേസമയം സ്വദേശിവത്കരണം നടപ്പാക്കുന്നതിനു വീഴ്ച്ച വരുത്തുന്ന ഉടമകള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments