റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ടൂറിസം മേഖലയിലും കൂടുതല്‍ സ്വദേശികളെ നിയമിക്കും. 11 ലക്ഷം സ്വദേശികളെ ടൂറിസം മേഖലയില്‍ നിയമിക്കാനുള്ള നടപടി ആരംഭിച്ചതായി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍അംരി അറിയിച്ചു. ഇതിനു വേണ്ടി പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നു അദ്ദേഹം അറിയിച്ചു.
പുതിയ പദ്ധതിയിലൂടെ മൂന്ന് ലക്ഷം സ്വദേശികള്‍ക്ക് നേരിട്ടും എട്ട് ലക്ഷം പേര്‍ക്ക് പരോക്ഷമായും ടൂറിസം മേഖലയില്‍ തൊഴില്‍ ലഭിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ഇനി സൗദിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന കാര്യം കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ഇതിനുള്ള പദ്ധതി ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഉംറ സര്‍വീസ് എന്നീ കമ്പനികളുമായി സഹകരിച്ച് നടപ്പാക്കും.
Post Your Comments