News

മൗസൂൻ നിതാഖത് ഡിസംബർ 11 മുതൽ; നൂറുകണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ടമാകും

മലയാളികളുൾപ്പെടെയുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിയിൽ മൗസൂൻ നിതാഖത് നടപടികൾ അവസാന ഘട്ടത്തിൽ. ഡിസംബർ 11 മുതൽ മൗസൂൻ നിതാഖത് എന്ന സന്തുലിത സ്വദേശിവൽക്കരണ പദ്ധതി കർശനമായി നടപ്പാക്കാനാണ് സൗദി ഒരുങ്ങുന്നത് . പദ്ധതി നടപ്പാക്കുന്നതോടെ നൂറുകണക്കിന്ന് മലയാളികൾക്ക് തൊഴിൽ നഷ്ടമാകും. പദ്ധതിയുടെ ഭാഗമായി മൊബൈൽ ഫോൺ മേഖലയിൽ നടത്തിയ പരിശോധനയിൽ മലയാളികൾ ഉൾപ്പെടെ 1200 ലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട് . ഇവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ മൗസൂൻ നിതാഖത് നടപടിയുടെ ഭാഗമായി ചെറുകിടെ ഇടത്തരം സ്ഥാപനങ്ങളുടെ വ്യവസ്ഥകൾ പുതുക്കി നിശ്ശ്ചയിച്ചതിന് തൊഴിൽ മന്ത്രാലയം അംഗീകാരം നല്കുയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button