ലക്നൗ: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായതായി പോലീസ്.ഇന്റലിജന്‍സില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നു ഡിജിപി വ്യക്തമാക്കി. നിരോധിത ഭീകരസംഘടനയായ ഖാലിസ്താന്റെ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റു, അധോലോക നേതാക്കന്‍മാരായ ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നി ഭീകരരെയാണ് ജയിൽ ആക്രമിച്ച് ഇവരുടെ സംഘം രക്ഷപെടുത്തിയത്.
പോലീസ് യൂണിഫോമിലെത്തിയ സംഘം ജയിലിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പോലീസിന് നേരെ ഇവര്‍ 100 റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.സംഭവത്തെ തുടര്‍ന്ന് യു.പിയിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
പര്‍വീന്ദര്‍ എന്നയാളെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയത്.ജയില്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തില്‍ പോകവേയാണ് പര്‍വീന്ദര്‍ സിങ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ജവീദ് അഹ്മദ് പറഞ്ഞു.
വാഹനപരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ കാറില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തി.പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാല് പേരെയാണ് മോചിപ്പിച്ചത്. 10 പേരടങ്ങുന്ന സായുധ സംഘമായിരുന്നു ആക്രമണത്തിനു പിന്നില്‍.
Post Your Comments