നിലമ്പൂർ: 30 മണിക്കൂറിനുശേഷമാണ് നിലമ്പൂരിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാടിനു പുറത്തെടുത്തത്. സംഭവം നടന്ന് ഒന്നരദിവസം പിന്നിട്ടിട്ടും വെടിവയ്പിനെപ്പറ്റി വിശ്വാസയോഗ്യമായ വിശദീകരണം പൊലീസ് നല്കിയിട്ടിട്ടില്ല. മൂന്നാമതൊരാൾ കൊല്ലപ്പെട്ടെന്ന സൂചന തെറ്റാണെന്ന് തെളിഞ്ഞു. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ ഒന്നര മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടയില്‍ മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജും, മുതിര്‍ന്ന നേതാവ് അജിതയും കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിനൂടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ ആരോപണം. വ്യാജ ഏറ്റുമുട്ടലിലേക്കുള്ള നിരവധി കാരണങ്ങളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉച്ചയ്ക്ക് 12.30ഓടെ ഏറ്റുമുട്ടല്‍ നടന്നെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 9ന് മുന്‍പ് മറ്റു സ്ഥലത്തേക്ക് സഞ്ചരിച്ചിരുന്ന ഇവരെ ടെന്റിനു മുന്നില്‍ വച്ച് മരിച്ചതില്‍ പൊരുത്തക്കേടുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ഏതു പ്രതിസന്ധിയിലും നേതൃത്വത്തെ സംരക്ഷിക്കുക എന്നത് മാവോയിസ്റ്റ് ശൈലിയാണ്. എന്നാല്‍ മറ്റുള്ളവരെ തൊടാതെ തന്നെ നേതാക്കളെ മാത്രമാണ് പൊലീസ് കൊലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നേതാക്കളെ ഇല്ലാതാക്കി പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഭരണകൂടത്തിന്റെ ഭാഗമാണെന്നും ഇവര്‍ ആരോപിക്കുന്നു.
കൊല്ലപ്പെട്ടവരുടെ പുറത്ത് വന്ന ചിത്രങ്ങള്‍, മാധ്യമപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്ന, ഒന്നര മണിക്കൂര്‍ വെടിവെപ്പ് നടന്നിട്ടും പ്രദേശവാസികള്‍ സംഭവത്തെക്കുറിച്ച് അറിയാതിരുന്നത് ഉള്‍പ്പടെയുള്ള കാരണങ്ങളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Post Your Comments