Kerala

മോഹന്‍ലാല്‍ പറഞ്ഞതുതന്നെ നിതീഷ് കുമാറും പറഞ്ഞത്; മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയില്‍ ആക്ഷേപിക്കുന്നവരെക്കുറിച്ച് കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെയും അനുകൂലിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിച്ചിട്ടില്ല. ട്രോളര്‍മാര്‍ ശരിക്കും മോഹന്‍ലാലിനെ വെച്ച് ആഘോഷിക്കുകയാണ്. അതുകൂടാതെ നേതാക്കന്മാര്‍ വേറെയും. ഇതിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാലിനെ കെ സുരേന്ദ്രന്‍ പിന്തുണച്ചത്. മോഹന്‍ലാലിനെതിരേയുള്ള ആക്രമണത്തിന് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങള്‍ ചിലര്‍ക്കുണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നു. ഇത് തുടങ്ങിയിട്ട് കുറേ നാളുകളായി.

മോഹന്‍ലാലിന്റെ കഥാപാത്രങ്ങളുടെ ജാതിയും മതവും കണ്ടെത്തി വ്യാഖ്യാനിക്കാനുള്ള കുത്സിതനീക്കം കേരളം കാണുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ബിജെപി വിരുദ്ധ മഹാസഖ്യത്തിലെ നെടുംതൂണായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞതുപോലെയേ അദ്ദേഹവും പറഞ്ഞുള്ളൂവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button