ശരണം വിളികളുമായി വീണ്ടുമൊരു വ്രതകാലം എത്തിയിരിക്കുകയാണ്.മനസും ശരീരവും ഒരുപോലെ ശുദ്ധമാക്കി മല ചവിട്ടാനുള്ള ഒരുക്കത്തിലാണ് ഓരോ അയ്യപ്പ ഭക്തന്മാരും.നീണ്ട നാൽപ്പത്തൊന്ന് ദിവസത്തെ കഠിനമായ വ്രതമെടുത്താണ് അയ്യപ്പന്മാർ മലചവിട്ടി തിരുസന്നിധിയിൽ എത്തുന്നത്.
വ്രതകാലത്ത് ചിട്ടയോടെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.ഒന്നാമതായി മാലയിട്ടു കഴിഞ്ഞാൽ നമ്മുടെ മനസും ശരീരവും വൃത്തിയായിരിക്കണം.അരുതാത്ത ചിന്തകൾക്ക് നമ്മുടെ മനസ്സിൽ സ്ഥാനമുണ്ടാകാൻ പാടില്ല.കൂടാതെ ഭക്ഷണത്തിലുംചിട്ട പാലിക്കേണ്ടതുണ്ട്.മാംസഭക്ഷണം പാടില്ല.ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.കൂടാതെ നമ്മുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.ആരെയും പരിഹസിക്കരുത്.മറ്റുള്ളവരോട് സൗമ്യമായി പെരുമാറണം.ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, അങ്ങനെ വന്നാൽ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
Post Your Comments