ന്യൂഡല്‍ഹി: ഇന്ത്യക്കാരുടേയും വിദേശ ഇന്ത്യക്കാരുടെയും ഒരു പോലെ ഇഷ്ടതാരമായ സുഷമാ സ്വരാജിന് വൃക്കദാനം ചെയ്യാന്‍ ജാതിമതഭേദമില്ലാതെ നിരവധി പേര്‍ രംഗത്ത്. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റും, വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച മുസ്ലിം സഹോദരന് നന്ദിയറിയിച്ച സുഷമ സ്വരാജിന്റെ ട്വീറ്റ് ഇങ്ങനെ. വൃക്ക ദാനം ചെയ്യാന്‍ തയ്യാറായ ‘സഹോദരങ്ങളെ വളരെ നന്ദി, എനിക്കുറപ്പുണ്ട് കിഡ്‌നിക്ക് മതത്തിന്റെ ലേബലുകളൊന്നുമില്ലെന്ന്
എയിംസില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമക്ക് വൃക്ക നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മുജീബ് അന്‍സാരിയോടാണ് സുഷമ ട്വീറ്റില്‍ നന്ദി പ്രകടിപ്പിച്ചത്.
ട്വിറ്ററില്‍ ‘സുഷമ മാം, ഞാന്‍ ഒരു ബിഎസ്പി അനുകൂലിയും ഒരു മുസ്ലിമുമാണ്.
എന്നാല്‍ ഞാനെന്റെ വൃക്ക നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങള്‍ അമ്മയെപ്പോലെയാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു നേരത്തെ മുജീബ് അന്‍സാരി ട്വിറ്ററിലൂടെ സുഷമയെ അറിയിച്ചത്. നിയാമത്ത് അലിയെന്ന മറ്റൊരു മുസ്ലിം ചെറുപ്പക്കാരനും വൃക്കദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചരുന്നു. അതോടൊപ്പം തന്നെ ജാന്‍ ഷാ എന്ന വ്യക്തിയും വൃക്ക ദാനം ചെയ്യുന്നതിനുള്ള സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരുന്നു.
അനുയോജ്യയായ ദാതാവിനെ കാത്തിരിക്കുന്ന വിദേശകാര്യ മന്ത്രിക്ക് വൃക്ക വഗ്ദാനം ചെയ്ത് ഒട്ടേറെ പേര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. വൃക്കമാറ്റി വെക്കല്‍ ശാസ്ത്ര ക്രിയ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് വരണം എന്നാണ് വ്യക്തി രാഷ്ട്രീയ ഭേതമില്ലാതെ ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.
Thank you very much brothers. I am sure, kidney has no religious labels. @Mujibansari6 @vicechairmanmpc @ali57001
Post Your Comments