അഹമ്മദാബാദ്: ഗുജറാത്തിൽ എട്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാൻ പിടിച്ചെടുത്തു .പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വിഭാഗമാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപത്ത് നിന്ന് ബോട്ടുകള്‍ പിടിച്ചെടുത്തത്.അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന.
ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് അറബിക്കടലില്‍ മത്സ്യബന്ധനത്തിനായി പോയ ബോട്ടുകളാണ് പാകിസ്ഥാൻ പിടിച്ചെടുത്തിരിക്കുന്നത്.ബോട്ടുകളില്‍ ഏകദേശം നാല്‍പതോളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.പിടിച്ചെടുത്ത ബോട്ടുകളിലെ മുഴുവന്‍ ആളുകളേയും പാകിസ്താന്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.അതേസമയം എത്ര പേർ കസ്റ്റഡിയിലായിട്ടുണ്ടെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
Post Your Comments