IndiaNews

വാഹന രജിസ്‌ട്രേഷൻ : വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: വാഹനനികുതി നല്‍കാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും നടനുമായ സുരേഷ്‌ഗോപി. താൻ കൃത്യമായ തവണകൾ അടയ്ക്കാറുണ്ടെന്നും അത് ആർക്കും പരിശോധിക്കാമെന്നും സുരേഷ്ഗോപി പറഞ്ഞു. സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പരിഭ്രാന്തരായവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിമര്‍ശകര്‍ അവരുടെ എംഎല്‍എ ആയ മുകേഷിന്റെ വാഹനരജിസ്‌ട്രേഷനും നമ്പറും പരിശോധിക്കണമെന്നും വിവാദങ്ങളിൽ നിന്നും രക്ഷപെടാനായി മറ്റൊരു വിവാദം സൃഷ്ടിക്കാനല്ല നോക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button