ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്ത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ജിയാണ് ഈ നടപടിയിലൂടെ നാല് ലക്ഷം കോടിയോളം കള്ളപ്പണം അസാധുവാക്കിയതായി അറിയിച്ചത്.
17.77 ലക്ഷം കോടി ഇന്ത്യന്‍ കറന്‍സിയാണ് രാജ്യത്തുള്ളത്. ഇതിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ 15.64 ലക്ഷം കോടി വരും. നോട്ടുകൾ അസാധുവാക്കിയതോടെ 11 മുതല്‍ 12 ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ നിക്ഷേപിക്കപെട്ടിട്ടുണ്ട്. ഇനിയും ലഭിക്കാത്ത മൂന്ന് മുതൽ നാല് ലക്ഷം കോടിയോളം രൂപ കള്ളപ്പണമായാണ് കണക്കാക്കുന്നത്. നോട്ട് അസാധുവാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കള്ളപ്പണത്തിന്റെ കണക്ക് രേഖപ്പെടുത്തുന്നത്. കുറച്ച് ദിവസം ആളുകൾ ബുദ്ധിമുട്ടിയാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന കള്ളപ്പണത്തെ തടയാൻ സാധിച്ചു എന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ജി വ്യക്തമാക്കി.
Post Your Comments