രാജസ്ഥാന്‍: ഐഎസ് ബന്ധമുള്ള ഇന്ത്യക്കാരനെ ഭീകര വിരുദ്ധസേന അറസ്റ്റ് ചെയ്തു. എംബിഎ ബിരുദധാരിയെയാണ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് സാമ്പത്തിക സഹായം ചെയ്യുകയും സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.
ജമാല്‍ അഹമ്മദ് എന്ന രാജസ്ഥാന്‍ സികര്‍ സ്വദേശിയാണ് പോലീസ് പിടിയിലായത്. വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. യുഎഇ ആസ്ഥാനമായ ഫിനാന്‍സ് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജമാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
യുഎഇ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഐഎസിന് ഇയാള്‍ സാമ്പത്തിക സഹായം എത്തിച്ചിരുന്നു. ദുബായിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇന്ത്യയുള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ നിന്ന് പണം കണ്ടെത്തി ഹവാല ഇടപാട് വഴി ഐഎസിലേക്ക് പണം എത്തിച്ചിരുന്നതായും വിവരമുണ്ട്.
Post Your Comments