ന്യൂഡല്‍ഹി● വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വൃക്കരോഗത്തിന് ചികിത്സയിലാണെന്ന് ഡല്‍ഹി എയിംസ് അധികൃതര്‍ അറിയിച്ചു. അവര്‍ കുറച്ച് ദിവസം ആശുപത്രിയില്‍ തുടരുമെന്നാണ് സൂചന.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത പ്രമേഹമാണ് മന്ത്രിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നും അവര്‍ക്ക് ഡയാലിസിസ് നല്‍കി വരികയാണെന്നും എയിംസ് വൃത്തങ്ങള്‍ പറഞ്ഞു.
നവംബര്‍ 7 നാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ ന്യൂറോ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട സുഷമ സ്വരാജിനെ കാര്‍ഡിയോ തൊറാസിക് സെന്റര്‍ മേധാവി ബല്‍റാം ഐരന്റെ മേല്‍നോട്ടത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സിക്കുന്നത്.
20 വര്‍ഷമായി പ്രമേഹരോഗത്തിന് ചികിത്സയിലാണ് സുഷമ. 64 കാരിയായ ബി.ജെ.പി നേതാവിനെ ന്യുമോണിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments