Latest NewsKeralaNews

എയ്ഡ്സ് ബാധിത കുടുംബത്തിലെ അവസാന കണ്ണിയും ഇനിയില്ല. കിടപ്പു മുറിയില്‍ തന്റെ ജീവനൊടുക്കി ബെൻസൺ

കൊല്ലം: 20 വർഷം മുമ്പ് കേരളം ​ഏറെ ചർച്ച ചെയ്ത കൊല്ലം ആദിച്ചനല്ലൂരിലെ എയ്ഡ്സ് ബാധിത സഹോദരങ്ങളിൽ അവസാന കണ്ണിയായ ബെൻസണും ഇനിയോർമ മാത്രമായി. സ്വന്തമായി ആകെയുണ്ടായിരുന്ന സഹോദരി ബെൻസി കൂടി പത്തു വർഷം മുമ്പ് രോഗം മൂർച്ഛിച്ച് മരണപ്പെട്ടതോടെ ബെൻസൺ തനിച്ചായിരുന്നു. കഴിഞ്ഞ ദിവസം താൻ മാത്രമുള്ള ജീവിതത്തിൽ നിന്നും ബെൻസണും തന്റെ ജീവിതം അ‌വസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ബന്ധുവീട്ടിലാണ് ബെൻസൺ ജീവനൊടുക്കിയത്. ഒരാഴ്ചയായി മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് മരിച്ചതെന്ന് പറയപ്പെടുന്നു. ഇതോടെ കൊല്ലം ജില്ലയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഇവരുടെ കുടുംബം തന്നെ ഓർമയായി.

എയ്ഡ്സ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അന്ന് കുരുന്നുകളായിരുന്ന ബെൻസണും ബെൻസിയും സാമൂഹ്യ വിവേചനത്തിന് ഇരകളാവുകയായിരുന്നു. എയ്ഡ്സ് ബാധിതരായ ഇവർ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയക്കില്ലെന്ന നിലപാടിലായിരുന്നു മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍. തുടർന്ന് 2003 സെപ്റ്റംബറിൽ കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഇരുവരെയും ചേർത്ത്നിർത്തി പിന്തുണ പ്രഖ്യാപിച്ചു. സുഷമ ഇരുവരെയും ​നെറുകയിൽ ചുംബിച്ച് ആ​ശ്ലേഷിച്ചതോടെ ഇവരുടെ ജീവിതം ചർച്ചയായി മാറുകയായിരുന്നു.

എച്ച്.ഐ.വി ബാധയെ തുടര്‍ന്ന് മാതാപിതാക്കൾ മരിച്ചതോടെ ഇരുവരും മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണത്തിലായിരുന്നു. പിന്നീട് പത്ത് വർഷം മുൻപ് സഹോദരിയും അ‌ടുത്തിടെ മുത്തശ്ശിയും മരിച്ചതോടെ ബെൻസൺ ഒറ്റക്കായി. പിന്നീട് ഒരു വര്‍ഷമായി മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു താമസം. ഇവി​ടെ വച്ച് ബെൻസൺ തൂങ്ങി മിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button