തിരുവനന്തപുരം : തിരുവനന്തപുരത്തെ നോട്ട് ക്ഷാമത്തിന് പരിഹാരമാകുന്നു. 100 ന്റെയും 50 ന്റെയും നോട്ടുകള്‍ തിരുവനന്തപുരത്തെ ബാങ്കുകളില്‍ എത്തിച്ചു തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ തന്നെ തലസ്ഥാനത്തെ ബാങ്കുകളില്‍ ആവശ്യത്തിന് കരുതല്‍ നിക്ഷേപം ഉറപ്പാക്കാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് 72 ബോക്സുകളിലായി 1012 കോടി രൂപ തലസ്ഥാനത്തെത്തിച്ചത്. തലസ്ഥാനത്തെ ബാങ്കുകളില്‍ ഇന്ന് മുതല്‍ ഈ പണം വിതരണം ചെയ്യപ്പെടും.
തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിലായിരുന്നു നോട്ട് എത്തിയത്. നൂറു രൂപയുടെ നോട്ടുകളാണ് കൂടുതലായും എത്തിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകളും എത്തിച്ചിരുന്നു. എസ്ബിടിയുടെ തിരുവനന്തപുരം ബ്രാഞ്ചില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉടന്‍ തന്നെ മറ്റു ബാങ്കുകളിലേക്ക് വിതരണം ചെയ്യും. 100ന്റെയും 50ന്റെയും 20ന്റെയും കെട്ടുകളാണ് ആദ്യ ഘട്ടത്തില്‍ തലസ്ഥാനത്തെത്തിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പണം എത്തിക്കും. ഇതോടെ തലസ്ഥാനത്തെ നോട്ട് ക്ഷാമത്തിന് താല്‍കാലിക പരിഹാരം കാണാനാകുമെന്നാണ് ബാങ്ക് അധികൃതരുടെ കണക്കു കൂട്ടല്‍.
Post Your Comments