ബാഗ്ദാദ്: ഐ.എസ് ഭീകരരുടെ വെല്ലുവിളികളെ മറികടന്നുള്ള ഇറാഖി സെന്യത്തിന്റെ പോരാട്ടത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൈംഗീക അടിമകളാക്കപ്പെട്ട ആയിരത്തോളം യസീദി യുവതികളാണ്. മൊസൂളിലെ കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു സൈന്യം മുന്നേറുന്നതിനിടെയാണ് പ്രതീക്ഷ കൈവിടാതെ യസീദി കുടുംബാഗങ്ങളും കാത്തിരിക്കുന്നതെന്ന് മനുഷ്യവകാശ പ്രവര്‍ത്തക നാദിയ മുറദ് പറഞ്ഞു.
മൊസൂളില്‍ 3,400 യസീദി പെണ്‍കുട്ടികളും സ്ത്രീകളുമാണ് ഐ.എസിന്റെ പിടിയിലുള്ളത്. ഇവരില്‍ ചുരുക്കം ചിലരെ മാത്രമാണ് സൈനിക നടപടിക്കിടെ രക്ഷിക്കാന്‍ സാധിച്ചതെന്ന് നാദിയ പറഞ്ഞു. ഭീകരരുടെ തടവില്‍നിന്നു ഇവരെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി പേരുടെ കുടുംബാംഗങ്ങളാണ് തന്നെ വിളിക്കുന്നത്. ഇറാഖി സഖ്യസേന മൊസൂള്‍ പിടിച്ചെടുത്താല്‍ അവിടെയുള്ള ആയിരക്കണക്കിന് അടിമകളാണ് രക്ഷപ്പെടാനായി കാത്തിരിക്കുന്നത്.
ഐ.എസിന്റെ ലൈംഗീക അടിമത്വത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് നാദിയ. ലൈംഗീക അടിമകളാക്കപ്പെട്ട യസീദി സ്ത്രീകളെ മോചിപ്പിക്കാനുള്ള ശ്രമത്തിനുള്ള അംഗീകാരമായി നാദിയയെ ഈ വര്‍ഷത്തെ നൊബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു.
Post Your Comments